ദേശീയം

ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

ഇംഫാല്‍: മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന് വിശേഷിപ്പിച്ചതിന് സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഇംഫാല്‍ പോലീസിന്‍റേതാണ് നടപടി.

സിപിഐയുടെ മഹിളാ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമന്‍സ്(എന്‍ഐഎഫ്ഡബ്യു) സെക്രട്ടറി ആനി രാജ, നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

എന്‍ഐഎഫ്ഡബ്യുവിന്‍റെ നേതൃത്വത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ തയാറാക്കിയ റിപ്പോര്‍ട്ടില്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേഡാണ് എന്ന് വിശേഷിപ്പിച്ചതിനാണ് കേസ്. എസ്.വിബന്‍ സിംഗ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിനെതിരെ ദീക്ഷ ദ്വിവേദി സുപ്രീംകോടതിയെ സമീപിച്ചതോടെ കേസില്‍ കോടതി തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

Leave A Comment