ഗ്യാന്‍വാപി സര്‍വേ തുടങ്ങി; പ്രദേശം കനത്ത സുരക്ഷാവലയത്തില്‍
ലക്നോ: ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വേ തുടങ്ങി. രാവിലെ ഏഴിന് ആരംഭിച്ച സര്‍വേ ഉച്ചയ്ക്ക് 12 വരെ തുടരും.
ഹിന്ദു ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് പണിതതെന്ന് ആരോപിച്ചുള്ള പരാതിയിലാണ് പരിശോധന നടക്കുന്നത്. കനത്ത സുരക്ഷാവലയത്തിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.
41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. നാല് ഹര്‍ജിക്കാരുടെ പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ട്. എന്നാല്‍ മസ്ജിദ് കമ്മിറ്റി സര്‍വേ ബഹിഷ്കരിച്ചിട്ടുണ്ട്.
സര്‍വേ അനുവദിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. സര്‍വേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ സര്‍വേ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം ഹൈക്കോടി ഉത്തരവിനെതിരേ മസ്ജിദ് കമ്മിറ്റി നല്കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
Leave A Comment