'ഇന്ത്യ'യുടെ അടുത്ത യോഗം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ മുംബൈയിൽ
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയുടെ (ഐഎൻഡിഐഎ) അടുത്ത സംയുക്ത യോഗം ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നുവരെ മുംബൈയിൽ നടക്കും. ബംഗളൂരു യോഗത്തിന്റെ രീതിയിൽ തന്നെയാകും മുംബൈയിലും യോഗം ചേരുക. പവായിലെ ഹോട്ടൽ ആയിരിക്കും വേദി. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം വാർത്താസമ്മേളനം ഉണ്ടാകും.
നേരത്തെ പല തീയതികളും ആലോചിച്ചെങ്കിലും എല്ലാ നേതാക്കളും ആ തീയതികളിൽ ലഭ്യമല്ലാത്തതിനാൽ അവ വിജയിച്ചിരുന്നില്ല. കോൺഗ്രസ് പിന്തുണയോടെ ശിവസേനയും (യുബിടി) എൻസിപിയുടെ ശരദ് പവാർ വിഭാഗവും സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്. പുനയിലായിരുന്നു പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം. കഴിഞ്ഞ മാസം ബംഗളൂരുവിൽ രണ്ടാം യോഗവും ചേർന്നു.
Leave A Comment