ഇഡിക്ക് മുന്നിൽ ഹാജരാകാതെ കെജ്രിവാൾ; നോട്ടീസ് ബിജെപി നിർദ്ദേശപ്രകാരമെന്ന് മറുപടി
ന്യൂഡെല്‍ഹി: മദ്യനയകേസിൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ മറുപടി നല്കി. കേസിൽ കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് നൽകും. അറസ്റ്റ് ചെയ്യാൻ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്രിവാൾ കത്ത്.
രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൗനം പാലിച്ച കെജ്രിവാൾ ഇന്നു രാവിലെ ഇഡി നോട്ടീസിന് മറുപടി അയച്ചു. ഇഡി നോട്ടീസ് രാഷ്ട്രീയ പ്രരിതമാണ്. ബിജെപി നിർദ്ദേശപ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസ് എന്നും അരവിന്ദ് കെജ്രിവാൾ മറുപടി കത്തിൽ ആരോപിച്ചു. പതിനൊന്നു മണിയോടെ യുപിയിലും മധ്യപ്രദേശിലും മുൻ നിശ്ചയിച്ച പരിപാടികൾക്കായി കെജ്രിവാൾ ദില്ലിയിൽ നിന്ന് പോയി. ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെതിരെയുള്ള നീക്കത്തിൻറെ ഭാഗമാണ് ഇഡി നടപടിയെന്ന് എഎപി കുറ്റപ്പെടുത്തി.
Leave A Comment