ഉത്തരാഖണ്ഡ് ദുരന്തം: ഡ്രിലിങ് ശ്രമം ഉപേക്ഷിച്ചേക്കും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടണലിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് ശ്രമം ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട്. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിംഗ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്.തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിച്ച് എത്താനാണ് ശ്രമിക്കുന്നതെന്ന് ഉത്തരകാശി ഡിഎഫ്‌ഒ ഡിപി ബാലുനി പറഞ്ഞു. തുരങ്കത്തിന് സമാന്തരമായി കുഴിക്കാനുള്ള ശ്രമവും തുടങ്ങി. ഡ്രില്ലിംഗിനിടെ വൻ ശബ്ദമുണ്ടായതി നെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു.
അതേസമയം, തുരങ്കത്തിൽ കുടുങ്ങിയ ആളുകളുടെ ആരോഗ്യ നിലയിൽ ആശങ്കയിലാണ് ബന്ധുക്കൾ. അവരുടെ ശബ്ദം ദുർബലമാകുന്നുവെന്നും ആരോഗ്യം ക്ഷയിച്ചതായി തോന്നുന്നുവെന്നും കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കൾ പറയുന്നു. ഏഴ് ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 പേരുമായി ഇന്ന് വൈകിട്ട് നാലിനാണ് ബന്ധുക്കൾ സംസാരിച്ചത്.
Leave A Comment