ദേശീയം

ഉടമയുമായി തര്‍ക്കം; ഒരു കോടിയുടെ ലംബോര്‍ഗിനി കാര്‍ നടുറോഡില്‍ കത്തിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ കത്തിച്ചു. 2009 മോഡല്‍ മഞ്ഞ നിറത്തിലുള്ള കാറാണ് വാഹന വില്‍പ്പന നടത്തുന്നയാളും മറ്റു ചിലരും ചേര്‍ന്ന് കത്തിച്ചത്.

ഹൈദരാബാദിലെ പഹാഡി ഷെരീഫ് ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഉടമ വില്‍ക്കാനായി തീരുമാനിച്ച ആഢംബര കാറാണ് കത്തിച്ചത്. കാര്‍ വില്‍ക്കുന്ന കാര്യം ഉടമ കൂട്ടുകാരെ അറിയിച്ചിരുന്നു. ഉടമയുടെ കൂട്ടുകാരന്റെ പരിചയക്കാരനാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാങ്ങാന്‍ എന്ന ഭാവത്തില്‍ കാര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ശേഷം റോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാറിന്റെ ഉടമസ്ഥന്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനുണ്ടെന്നാണ് പ്രതിയുടെ അവകാശവാദം. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Comment