സ്മൃതി ഇറാനിക്കെതിരായ പരാമർശം: കോൺഗ്രസ് നേതാവിനെതിരെ കേസ്
ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
അപകീർത്തിപ്പെടുത്തൽ, ലൈംഗീകചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. റോബർട്ട്സ്ഗഞ്ച് പോലീസിൽ ബിജെപി നേതാവ് പുഷ്പ സിംഗ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നതെന്നായിരുന്നു വിമർശനം.
Leave A Comment