കേന്ദ്ര സർക്കാരിന് വീഴ്ചയുണ്ടായെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍
കോട്ടയം: മണിപ്പൂര്‍ കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്കാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പള്ളികള്‍ തകര്‍ത്തു. കലാപം നീണ്ടുപോകുന്നത് ആശങ്കയുണ്ടാക്കുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave A Comment