ദേശീയം

ഹിമാചലില്‍ നവംബര്‍ 12 ന് വോട്ടെടുപ്പ്; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി:ഹിമാചല്‍പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. 

കോവിഡ് ഭീഷണി വലിയ തോതില്‍ ഇപ്പോഴില്ല. എങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക. ജാഗ്രത അനിവാര്യമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കും. 80 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് രോഗബാധിതര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാം. ഇതിനായി ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും. 

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി. ഇനിമുതല്‍ വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. നേരത്തെ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് പേരു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ് നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ജനുവരി 8നാണ് അവസാനിക്കുന്നത്. ഹിമാചലില്‍ ആകെയുള്ള 68 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ 44 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്. ബിജെപിയും കോണ്‍ഗ്രസുമായാണ് ഹിമാചലില്‍ മുഖ്യമത്സരം.

Leave A Comment