ഗോവ യാത്രയ്ക്കിടെ തളിക്കുളത്ത് വെച്ച് കാറിടിച്ച് പരിക്കേറ്റ സ്പാനിഷ് ദമ്പതികൾ ആശുപത്രിയിൽ
തൃപ്രയാർ: തളിക്കുളത്ത് കാറിടിച്ച് പരിക്കേറ്റ സ്പാനിഷ് ദമ്പതികൾ ആശുപത്രിയിൽ. ക്രിസ്മസ് ആഘോഷിക്കാൻ ഗോവയിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. ക്രിസ്തുമസ് പുതുവത്സരാഘോഷക്കാലത്ത് ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയ സ്പാനിഷ് ദമ്പതികളായ ലൂയിസും മരിയയുമാണ് തളിക്കുളത്ത് അപകടത്തില്‍പെട്ട് ആശുപത്രിയിലായത്.
സ്പെയിനില്‍ നിന്ന് ദുബായിലേക്ക് സൈക്കിളിലെത്തിയ ഇരുവരും വിമാന മാര്‍ഗ്ഗം ദില്ലിയിലിറങ്ങി. പിന്നീട് മധുരയില്‍ നിന്നാണ് കേരളത്തിലേക്ക് ബൈക്കില്‍ വന്നത്. മൂന്നാറും ആലപ്പുഴയും കണ്ട് കൊച്ചിവഴി കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് തളിക്കുളത്ത് എതിരെ വന്ന കാര്‍ ഇടിച്ചത്. മരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ലൂയിസ് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. ക്രിസ്തുമസും പുതുവത്സരവും ആശുപത്രിയില്‍ ചിലവാക്കേണ്ടിവന്നതിന്‍റെ സങ്കടമാണ് ഇരുവര്‍ക്കും. ഒപ്പം ഇന്ത്യന്‍ നിരത്തുകളിലെ പരുക്കന്‍ ഡ്രൈവിങ്ങിനെപ്പറ്റി പരാതിയും. സ്പെയിനിൽ ടെന്നീസ് പരിശീലകൻ ആണ് ലൂയിസ്. ഭാര്യ മരിയ അധ്യാപികയും.
Leave A Comment