അറിയിപ്പുകൾ

ഭാരത് ജോഡോ യാത്ര: എറണാകുളം ജില്ലയിലെ ഗതാഗത ക്രമീകരണം ഇങ്ങനെ

കൊച്ചി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര കൊച്ചിയിലെത്തുന്നതിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. 21-ന് രാവിലെ 6.30 മുതൽ 11.30 വരെ അരൂർ മുതൽ ഇടപ്പള്ളി വരെയും വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെ ഇടപ്പള്ളി മുതൽ ആലുവ വരെയും ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.

രാവിലെ 6.30 മുതലുള്ള ക്രമീകരണങ്ങൾ

കമ്പളം ടോൾ പ്ലാസയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചുകഴിഞ്ഞാൽ

1. ആലപ്പുഴ ഭാഗത്തുനിന്നു തൃപ്പൂണിത്തുറ, എറണാകുളം ഇടപ്പള്ളി, ആലുവ, പറവൂർ എന്നീ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരൂർ പള്ളി സിഗ്‌നൽ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടക്കൊച്ചി, പാമ്പായിമൂല, കണ്ണങ്ങാട്ട് പാലം, തേവര ഫെറി ജങ്ഷനിലെത്തി വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരേണ്ടതാണ്.

2. രാവിലെ 8.30 മുതൽ 11.30 വരെ ആലപ്പുഴ ഭാഗത്തുനിന്നു തൃപ്പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി, ആലുവ, പറവൂർ ഭാഗത്തേക്ക് പോകേണ്ട എല്ലാ ഭാരവാഹനങ്ങളും മേൽപ്പറഞ്ഞ റൂട്ടിലൂടെ കുണ്ടന്നൂർ ജങ്ഷനിലെത്തി എൻ.എച്ച്. 85-ലൂടെ മരട് മിനി ബൈപാസ് ജങ്ഷൻ, പേട്ട ജങ്ഷൻ, എസ്.എൻ. ജങ്ഷൻ വഴി സീപോർട്ട്-എയർപോർട്ട് റോഡിലെത്തി യാത്ര തുടരണം.

ഭാരത് ജോഡോ യാത്ര കണ്ടന്നൂർ ജങ്ഷൻ പിന്നിട്ടു കഴിഞ്ഞാൽ

1. അരൂർ ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളെയും കുണ്ടന്നൂർ ജങ്ഷൻ വരെ യാത്ര തുടരാൻ അനുവദിക്കും.

2. കുണ്ടന്നൂർ ജങ്ഷനിലെത്തുന്ന വാഹനങ്ങളിൽ എറണാകുളം, വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടയ്ക്ക് തിരിഞ്ഞ് തേവര, ഫെറി ജങ്ഷനിലെത്തി യാത്ര തുടരണം. കാക്കനാട്, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, പറവൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജങ്ഷനിൽനിന്ന് വലത് തിരിഞ്ഞ് എൻ.എച്ച്. 85-ലൂടെ മരട്, മിനി ബൈപാസ് ജങ്ഷൻ, പേട്ട ജങ്ഷൻ, എസ്.എൻ. ജങ്ഷൻ വഴി സീപോർട്ട് എയർപോർട്ട് റോഡിലെത്തി യാത്ര തുടരണം.

വൈറ്റില ജങ്ഷൻ പിന്നിട്ടാൽ

1. കുണ്ടന്നൂർ ഭാഗത്തുനിന്നു വരുന്ന പാസഞ്ചർ ബസുകൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും വൈറ്റില ജങ്ഷൻ വരെ യാത്ര തുടരാം.

2. വൈറ്റില ഭാഗത്തുനിന്നു പാലാരിവട്ടം, കാക്കനാട് ഭാഗത്തേക്ക് പോകേണ്ട പാസഞ്ചർ ബസുകളും ലൈറ്റ് മോട്ടോർ വാഹനങ്ങളും മഹാകവി വൈലോപ്പിള്ളി റോഡ് വഴി പൊന്നുരുന്നി റെയിൽവേ മേൽപ്പാലം വഴി തമ്മനം, പാലാരിവട്ടം ജങ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.

3. യാത്ര ഇടപ്പള്ളിയിലെത്തി അവസാനിക്കുന്നതുവരെ ആലുവ, പറവൂർ, ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട എല്ലാ പാസഞ്ചർ ബസുകളും വൈറ്റിലയിൽനിന്നു സഹോദരൻ അയ്യപ്പൻ റോഡ് വഴി, കടവന്ത്ര ജങ്ഷൻ, കലൂർ ജങ്ഷൻ, ഇടപ്പള്ളി എത്തി യാത്ര ചെയ്യേണ്ടതാണ്.

പാലാരിവട്ടം ബൈപാസ് ജങ്ഷൻ പിന്നിട്ടു കഴിഞ്ഞാൽ

1. വൈറ്റില ഭാഗത്തുനിന്നു വരുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാലാരിവട്ടം ജങ്ഷൻ വരെ യാത്ര തുടരാം.

2. കളമശ്ശേരി, ആലുവ, കാക്കനാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പാലാരിവട്ടം ബൈപാസ് ജങ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് എത്തി സീപോർട്ട്-എയർപോർട്ട് റോഡ് വഴി യാത്ര തുടരാം.

3. ഇടപ്പള്ളി, ചേരാനല്ലൂർ, പറവൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജങ്ഷനിൽനിന്ന് ഇടത് തിരിഞ്ഞ് പാലാരിവട്ടം റൗണ്ട് സെയ്ന്റ് മാർട്ടിൻ യു ടേൺ എടുത്ത് ഇടപ്പള്ളിയിലെത്തി യാത്ര തുടരേണ്ടതാണ്.

വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയുള്ള ഗതാഗത ക്രമീകരണങ്ങൾ

ഇടപ്പള്ളി ടോൾ ഭാഗത്തുനിന്നു യാത്ര ആരംഭിച്ചതിന് ശേഷം

1. ഇടപ്പള്ളി ബൈപാസ് ജങ്ഷൻ, ഇടപ്പള്ളി ഫ്ളൈ ഓവർ എന്നിവിടങ്ങളിൽനിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങൾക്ക് യാത്രാനുമതിയുണ്ടാകില്ല.

2. ഇടപ്പള്ളി ബൈപാസ് ഭാഗത്തുനിന്നു കളമശ്ശേരി, ആലുവ, തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എൻ.എച്ച്. 66-ലൂടെ കുന്നുംപുറം, ചേരാനല്ലൂർ ജങ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ് വഴി യാത്ര തുടരണം.

കളമശ്ശേരി മുനിസിപ്പാലിറ്റി പിന്നിട്ടാൽ

1. ചേരാനല്ലൂർ ജങ്ഷനിൽനിന്നു കണ്ടെയ്‌നർ റോഡ് വഴി യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളും ആനവാതിൽ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഏലൂർ പാതാളം, മുപ്പത്തടം വഴി യാത്ര ചെയ്യണം.

2. ഇതേ സമയം സീപോർട്ട്-എയർപോർട്ട് റോഡ് വഴി ആലുവ, തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോഷിബ ജങ്ഷനിൽനിന്നു വലത്തേക്ക് തിരിഞ്ഞ്, കളമശ്ശേരി മെഡിക്കൽ കോളേജ്, എൻ.എ.ഡി. വഴി യാത്ര തുടരണം.

3. പുക്കാട്ടുപടി ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും പാലാരിവട്ടം എസ്.എൻ. ജങ്ഷനിൽനിന്നു പാലാരിവട്ടം ബൈപാസ് ജങ്ഷനിലെത്തി യാത്ര ചെയ്യണം.

Leave A Comment