കാഴ്ചക്കപ്പുറം

ജീവനുള്ള മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിട്ടു; യുവാവിന്റെ അവയവങ്ങൾ കടിച്ചുമുറിച്ചു

വയറുവേദനയേത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന്റെ അന്നനാളത്തില്‍നിന്ന്  25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള മത്സ്യത്തെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. തന്റെ മലദ്വാരത്തിലൂടെ മുപ്പത്തിയൊന്നുകാരന്‍ തന്നെ മത്സ്യത്തെ ഉള്ളില്‍ കടത്തുകയായിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

വിയറ്റ്‌നാമിലാണ് ഇന്ത്യക്കാരനായ യുവാവിന്റെ അമ്പരപ്പ് ഉണ്ടാക്കുന്ന ചെയ്തികൾ.  ജൂലായ് 27നാണ് അതികഠിനമായ വേദനയുമായി യുവാവ് ഹനോയിലെ ആശുപത്രിയിലെത്തിയത്. അതേദിവസംതന്നെയാണ് യുവാവ് ജീവനുള്ള ഈലിനെ ഉള്ളില്‍ കടത്തിയതെന്നും ഉള്ളിലകപ്പെട്ട മത്സ്യം രക്ഷപ്പെടാനായുള്ള ശ്രമത്തില്‍ യുവാവിന്റെ മലാശയവും വന്‍കുടലും കടിച്ചു മുറിക്കുകയും അന്നനാളത്തില്‍ കടക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എക്‌സ്‌റേ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ യുവാവിന്റെ ആമാശയത്തില്‍ ഈലിനെ കണ്ടെത്തിയതോടെ അതിനെ മലദ്വാരത്തിലൂടെ തന്നെ പുറത്തെത്തിക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതി. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് മലദ്വാരത്തില്‍ മറ്റൊരു വസ്തു കൂടി കണ്ടെത്തി. ഒരു ചെറുനാരങ്ങയായിരുന്നു 'വഴിമുടക്കിയത്'. തുടര്‍ന്ന് അടിയന്തരശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘമെത്തിച്ചേര്‍ന്നു.

ശസ്ത്രക്രിയയിലൂടെ 25 ഇഞ്ച് നീളവും നാലിഞ്ച് വീതിയുമുള്ള ഈല്‍ മത്സ്യത്തെ ഡോക്ടര്‍മാര്‍ യുവാവിന്റെ അന്നനാളത്തില്‍നിന്ന് പുറത്തെടുത്തു, ഒപ്പം ചെറുനാരങ്ങയും. മത്സ്യത്തെ ജീവനോടെയാണ് പുറത്തെടുത്തത്. പരിക്കേറ്റതിനെത്തുടർന്ന് യുവാവിന് കോളസ്റ്റമിയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റില്‍ പറയുന്നു.

ഇതാദ്യമല്ല വിയറ്റ്‌നാമിൽ  ഈല്‍ മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിടുന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു 43 കാരനാണ് ഇത് പോലെ ചെയ്തിട്ട് ആശുപത്രിയിലായത്.

തീക്ഷ്‌ണമായ അനുഭൂതിക്ക് വേണ്ടിയാണ് യുവാവ്  മത്സ്യത്തെ മലദ്വാരത്തിലൂടെ ഉള്ളിലിട്ടതെന്നാണ് റിപ്പോർട്ടുകൾ.

Leave A Comment