കോൺഗ്രസിന്റെ 'സമരാഗ്നി'; വി.ഡി. സതീശനും കെ. സുധാകരനും ഒന്നിച്ച് നയിക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്ര സ് നയിക്കുന്ന സംസ്ഥാനതല ജാഥ സമരാഗ്നി ജനുവരി 21 ന് ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡൻ്റ കെ. സുധാ കരനും ചേർന്നാണ് ജാഥയുടെ സാരഥ്യം വഹിക്കുക.
21 ന് കാസർഗോഡ് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി അവസാനം തിരുവന ന്തപുരത്ത് പര്യവസാനിക്കും. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങ ളിലൂടെയും സമരാഗ്നി കടന്നുപോകും. ഓരോ മണ്ഡലത്തിലും പ്രധാന നേ താക്കൾക്ക് ചുമതല നൽകുമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.
പരിപാടിയുടെ ആലോചനയ്ക്കായി മൂന്ന്, നാല്, അഞ്ച് തീയതികളിലായി കോൺഗ്രസ് എല്ലാ ജില്ലകളിലും യോഗം വിളിച്ചിട്ടുണ്ട്. യോഗങ്ങളിൽ കെപി സിസിയിൽനിന്ന് പ്രത്യേക സംഘം പങ്കെടുക്കും.
പാർലമെൻഡ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മണ്ഡലാടിസ്ഥാനത്തിൽ 20 വാർ റൂമുകളും കെപിസിസിയിൽ സെൻട്രൽ വാർ റൂമും ക്രമീകരിച്ചിട്ടുണ്ട്.

Leave A Comment