ലീഗിനെ സിപിഎം ക്ഷണിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസുകാര്‍ കരച്ചില് തുടങ്ങി; റിയാസ്
തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെയുള്ള സിപിഎം സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിന്റെ രാഷ്ട്രീയപ്രാധാന്യം കണ്ടുകൊണ്ടാണ് സെമിനാറിലേക്ക് ഓരോരുത്തരെയും വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.സെമിനാറില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗ് തന്നെയാണ്. ലീഗിനെ ക്ഷണിച്ച വിവരം അറിഞ്ഞപ്പോള്‍ മുതല്‍ പോകരുതെ എന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ കരച്ചില് തുടങ്ങി. കോണ്‍ഗ്രസുകാരുടെ കണ്ണീരുകൊണ്ട് വെള്ളപ്പൊക്കമുണ്ടാകുമെന്ന് തോന്നിപ്പോയെന്നും മന്ത്രി പരിഹസിച്ചു.
സിവില്‍കോഡില്‍ സിപിഎമ്മും ഇടതുമുന്നണിയും സ്വീകരിച്ച നിലപാട് ശരിയാണെന്ന് കേരളമാകെ അംഗീകരിച്ചെന്നും മന്ത്രി പറഞ്ഞു.
Leave A Comment