രാഷ്ട്രീയം

ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ടു': സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​നോ​ദി​നി കോ​ടി​യേ​രി

ക​ണ്ണൂ​ര്‍: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി. സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും കോ​ടി​യേ​രി​യു​ടെ മ​ര​ണ​ശേ​ഷം ത​ങ്ങ​ളെ നേ​താ​ക്ക​ള്‍ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​യി​ല്ലെ​ന്നും വി​നോ​ദി​നി പ​റ​ഞ്ഞു. പ​ച്ച​ക്കു​തി​ര മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​മ​ർ​ശ​നം. ഉ​ന്ന​ത​പ​ദ​വി​യി​ലി​രി​ക്കു​ന്ന പി​ബി അം​ഗം ആ​വ​ശ്യ​ത്തി​ന് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​റി​ല്ല. പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ച​ല്ല താ​ന്‍ പ​റ​യു​ന്ന​ത്. വ​ലി​യ ചി​ല നേ​താ​ക്ക​ളെ​ക്കു​റി​ച്ചാ​ണ്. അ​വ​രൊ​ന്നും ഇ​വി​ടെ വ​രി​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന​ല്ല. സ്വ​ന്തം പോ​ക്ക​റ്റി​ലു​ള്ള ഫോ​ണെ​ടു​ത്ത് ഒ​ന്നു സം​സാ​രി​ക്കാ​ന്‍ പോ​ലും ആ​ര്‍​ക്കും തോ​ന്നാ​ത്ത ഒ​രു കാ​ല​മാ​യി ഇ​തു​മാ​റി​യോ​യെ​ന്നും വി​നോ​ദി​നി ചോ​ദി​ച്ചു.

പ്ര​ധാ​ന​പ്പെ​ട്ട ഒ​രു​കാ​ര്യം പ​റ​യാ​ന്‍ വേ​ണ്ടി (ശി​പാ​ര്‍​ശ​യ്‌​ക്കൊ​ന്നു​മ​ല്ല) പാ​ര്‍​ട്ടി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു നേ​താ​വി​നെ പ​ല​ത​വ​ണ ഞാ​ന്‍ വി​ളി​ച്ചി​ട്ടും ഫോ​ണെ​ടു​ത്തി​ല്ല. തി​രി​ച്ചു​വി​ളി​ച്ച​തു​മി​ല്ല. വ്യ​ക്തി​പ​ര​മാ​യ കാ​ര്യം സാ​ധി​ക്കാ​നാ​യി​രി​ക്കും വി​ളി​ക്കു​ന്ന​ത് എ​ന്നോ മ​റ്റോ അ​ദ്ദേ​ഹം ക​രു​തു​ന്നു​ണ്ടോ എ​ന്ന​റി​യി​ല്ല.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പൊ​ളി​റ്റ്ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ മ​ര​ണം ന​ട​ന്ന് നാ​ലു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ആ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കു​ടും​ബ​ത്തോ​ടു​ള്ള സ​മീ​പ​ന​മാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

ആ ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ അ​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കു​ക​യും അ​പ്പോ​ള്‍ പ​റ്റി​യി​ല്ലെ​ങ്കി​ല്‍ തി​രി​ച്ചു​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണെ​ന്നും വി​നോ​ദി​നി വി​ശ​ദീ​ക​രി​ച്ചു. താ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത് പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം കൂ​ടി​യാ​യ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഒ​രു നേ​താ​വി​നെ​ക്കു​റി​ച്ചാ​ണ്.

കോ​ടി​യേ​രി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം അ​തി​ന്‍റെ ച​ട​ങ്ങു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ​തി​ന​പ്പു​റം അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ത​ന്നെ ഫോ​ണി​ല്‍ പോ​ലും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ല​ത്തി​നി​ട​യി​ല്‍ വ​ല്ല​പ്പോ​ഴും താ​ന്‍ അ​ങ്ങോ​ട്ട് വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ എ​ടു​ക്കാ​റി​ല്ലെ​ന്നും വി​നോ​ദി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Comment