രാഷ്ട്രീയം

കൈവിട്ട് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്? പാർട്ടി തീരുമാനം ഉടൻ

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌‌​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ളി​ൽ ന​ട​പ​ടി ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ രാ​ഹു​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇക്കാര്യത്തിൽ‌ പാർട്ടി തീരുമാനം ഉടനുണ്ടായേക്കും.

കെപിസിസി ശിപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. പു​തി​യ പ​രാ​തി​ക​ൾ വ​രു​ന്ന​ത് നേ​തൃ​ത്വം ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നു. 

കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നൽകിയത്. നി​ല​വി​ൽ രാ​ഹു​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. അതേസമയം, എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ പ​രി​മി​തി​യു​ണ്ട്.

രാ​ഹു​ൽ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് കാ​ണി​ച്ച് യു​വ​തി ന​ല്‍​കി​യ പു​തി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇന്നു തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. അ​തേ​സ​മ​യം ആ​റാം ദി​വ​സ​വും രാ​ഹു​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം അ​ട​ച്ചി​ട്ട മു​റി​യി​ൽ വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് അ​നു​വ​ദി​ക്ക​ണോ എ​ന്ന​തി​ലാ​കും ആ​ദ്യ​വാ​ദം. ത​നി​ക്കെ​തി​രാ​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വാ​ദം.

Leave A Comment