ഗുരുവായൂർ സീറ്റിൽ ആരും നോട്ടമിടേണ്ട; മുന്നറിയിപ്പുമായി മുസ്ലീം ലീഗ്
തൃശൂർ: ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്ന സൂചന പരന്നതോടെ നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പറഞ്ഞു. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം.
ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ദീർഘകാലമായി യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് ഗുരുവായൂർ.
നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ഡിസിസിയുടെ നിലപാട്.
Leave A Comment