'ദ്രവിച്ച ആശയങ്ങളുമായിട്ടില്ല'; ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
തിരുവനന്തപുരം: ഇടതുസഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.
35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചു. പഴയ ആശയവുമായി നിന്നാൽ വികസനമുണ്ടാവില്ല. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് പറഞ്ഞു.
അധ:പതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല കേരളത്തിന് വേണ്ടത്. കേരളത്തിന് വേണ്ടത് വികസനമാണ്. ബിജെപിക്ക് വേണ്ടി ഇനി പ്രവർത്തിക്കും. ബിജെപി നടത്തുന്ന വികസനം താൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു.
ഉത്തരേന്ത്യയിൽ നടത്തിയ വികസന പ്രവർത്തനം യാത്രയ്ക്കിടെ താൻ കണ്ടു. ബിജെപിയെ വർഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വർഗീയത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment