പ്രധാന വാർത്തകൾ

പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

അങ്കമാലി: പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.

ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.

Leave A Comment