MAGAZINE

2024-ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്

സാമന്തയുടെ ഓർബിറ്റല്‍ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് ബുക്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

49-കാരിയായ സാമന്ത ഹാർവിയുടെ അഞ്ചാമത്തെ നോവലാണിത്. 50,000 പൗണ്ടാണ് ബുക്കർ പ്രൈസ് ജേതാവിന് സമ്മാനത്തുകയായി ലഭിക്കുക. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ്റെ കണക്കനുസരിച്ച്‌ 136 പേജുകള്‍ മാത്രമുള്ള "ഓർബിറ്റല്‍" അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ നോവലാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവലിന്റെ പശ്ചാത്തലം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള ഭൂമിയുടെ വീഡിയോകള്‍ കാണുന്നതാണ് തന്നെ ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ല്‍ പറഞ്ഞിരുന്നു.

2005ല്‍ സ്ഥാപിതമായ മാൻ ബുക്കർ ഇൻ്റർനാഷണല്‍ പ്രൈസ് എന്നറിയപ്പെട്ടിരുന്ന ഇൻ്റർനാഷണല്‍ ബുക്കർ പ്രൈസ്, യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള അഭിമാനകരമായ സാഹിത്യ പുരസ്കാരമായാണ് കണക്കാക്കുന്നത്. മലയാളിയായ അരുന്ധതി റോയിക്ക് ബുക്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Leave A Comment