sports

അഖില കേരള ഫ്ലഡ് ലൈറ്റ് ഫാൽക്കൻ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു; വിവ കൊച്ചി ചാമ്പ്യന്മാർ

കൊടുങ്ങല്ലൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 32 ടീമുകൾ പങ്കെടുത്ത അഖില കേരള ഫ്ലഡ് ലൈറ്റ് ഫാൽക്കൻ ഫുട്ബോൾ ടൂർണ്ണമെന്റ് അഴീക്കോട്‌ സീതി സാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. വിവ കൊച്ചിയാണ് ചാമ്പ്യന്മാരായത്. മൂന്ന് ദിവസം നീണ്ടുനിന്ന അഴീക്കോട്‌ സീതി സാഹിബ്‌ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഗ്രൗണ്ടിനെ രാപ്പകൽ വ്യത്യാസമില്ലാതാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഫുട്ബോൾ പ്രേമികളുടെ വൻ ഒഴുക്കായിരുന്നു. 

 സീതി സാഹിബ്‌ ഗ്രൗണ്ടിൽ സജ്ജമാക്കിയ വേദിയിൽ കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു. എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ അസീം അധ്യക്ഷത വഹിച്ച ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, കൊടുങ്ങല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ കശ്യപൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് കറുകപ്പാടത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി എ സീതി മാസ്റ്റർ, എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസീന റാഫി, റാഷി, ഫാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.അഴീക്കോട്ടെ പഴയകാല ഫുട്ബോൾ കളിക്കാരനായ ഇസ്മായിൽ, അണ്ടർ 15 കേരള ഫുട്ബോൾ പ്ലയെർ ആദിത്ത് കൃഷ്ണ എന്നിവർക്ക് മെമെന്റോ നൽകി ആദരിച്ചു.

വിവ കൊച്ചിയായിരുന്നു ജേതാക്കൾ. തൃശൂർ പ്ലേ ബോയ്സിനെ ഒറ്റ ഗോളിന് തോൽപിച്ചാണ് ഇക്കൊല്ലത്തെ ഫാൽക്കൻ ഫ്ലഡ് ലൈറ്റ് ടൂർണമെന്റ്ന്റെ ജേതാക്കളായത്. നേരത്തെ മോസ്‌ക്കോ എൻ സി പറവൂരിനെ തോൽപിച്ച് വിവ കൊച്ചിയും ഡോറാഡോ കൊച്ചിയെ തോൽപ്പിച്ച് പ്ലേ ബോയ്സ് തൃശൂരും ഫൈനലിലെത്തിയിരുന്നു.

Leave A Comment