ക്രൈം

കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിന് സമീപം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ.ബിഹാർ ലെക്കാറ രാജോഷ് സോണി (30) യാണ് പിടിയിലായത് . ഇയാളുടെ  കയ്യിൽ നിന്നും 95  ഗ്രാം ഗഞ്ചാവ് പിടികൂടി. ഇയാൾ  കയ്പമംഗലം  കാളമുറിയിലാണ് താമസിക്കുന്നത്. ആക്രി വസ്തുക്കൾ ശേഖരിക്കുന്ന ജോലി  ചെയ്ത് വരുന്ന പ്രതി  മറ്റൊരു അതിഥി തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന വിവരത്തെ തുടർന്ന് അന്വേഷണം നടത്തി വരികയാണ്.

Leave A Comment