കൊച്ചിൻ ഫ്ലവർ ഷോ : ആയുർവേദ മരുന്നുചെടികളുടെഅപൂർവ ശേഖരം
കൊച്ചി : കൊച്ചിൻ ഫ്ളവർ ഷോയിലെ ആയുർവേദ മരുന്നുചെടികളുടെ അപൂർവ ശേഖരം ശ്രദ്ധേയമാകുന്നു. സൗന്ദര്യവർധനയ്ക്ക് ഉപയോഗിക്കുന്ന രക്തചന്ദനം,
ത്വഗ്രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഉങ്ങ്, അൾസറിനുള്ള ഔഷധമായ മുഞ്ഞ, വിഷപ്പച്ച, കൊളസ്ട്രോൾ കുറയ്ക്കാനുള്ള നീർമരുത്, കൂവളം, കടുക്ക, കരിങ്ങോട്ട തുടങ്ങിയവ പ്രദർശനത്തിനുണ്ട്.
വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഇലിപ്പ, ഹൃദ്രോഗങ്ങൾക്കുള്ള ചന്ദ്രമുഖി രുദ്രാക്ഷം, ശ്വാസകോശ രോഗങ്ങൾക്ക് ഫലപ്രദമായ തിപ്പലി, കരിങ്കുറിഞ്ഞി എന്നിവയും നാട്ടുചെടികളും കാട്ടുചെടികളും പ്രദർശനത്തിനുണ്ട്.
Leave A Comment