ജില്ലാ വാർത്ത

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം

തൃശൂര്‍: കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി.

സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. സ്‌റ്റേഷനില്‍ നായയുമായി എത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെയാണ് ചവിട്ടി വീഴ്ത്തിയത്. ‘അമേരിക്കന്‍ ബുള്ളി’ എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ സ്‌റ്റേഷനില്‍ എത്തിയത്. പൊലീസ് സ്‌റ്റേഷന്റെ ഗേറ്റില്‍ വാഹനവുമിടിപ്പിച്ചു.

Leave A Comment