ജില്ലാ വാർത്ത

നെടുമ്പാശ്ശേരി പള്ളിയിൽ സൺഡേ സ്‌കൂൾ മന്ദിരത്തിന് ശിലയിട്ടു

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ സൺഡേ സ്‌കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിച്ചു. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത, വികാരി ഫാ. ജേക്കബ് മാത്യു പഴൂപ്പറമ്പിൽ എന്നിവർ സഹകാർമികരായി. ഫാ. ബെസി ജോൺ, ഡീക്കൻ എൽദോസ് കെ. മത്തായി, ട്രസ്റ്റിമാരായ കുര്യൻ വർഗീസ്, വർഗീസ് മേനാച്ചേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം വിനോജ് ടി. പോൾ, ട്രസ്റ്റ് ചെയർമാൻ കുര്യച്ചൻ വർഗീസ്, സെക്രട്ടറി വി.ഒ. എൽദോ, ഖജാൻജി പി.പി. ഐസക്, മനോജ് ടി. പോൾ, എൽദോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment