ജില്ലാ വാർത്ത

മൺസൂൺ ബംബർ വിജയിയെ കാത്ത് അത്താണി പടയാട്ടില്‍ റോസിലി

നെടുമ്പാശേരി: കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിറ്റ എംഎ 235610 എന്ന ടിക്കറ്റിന്. ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലോട്ടറിയുടെ കമ്മിഷന്‍ തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് ലോട്ടറി വിറ്റ അത്താണി പടയാട്ടില്‍ റോസിലി.

ലോട്ടറിക്ക് ഒരു രൂപ മാത്രം വിലയുള്ളപ്പോള്‍ അങ്കമാലി ടൗണില്‍ ലോട്ടറി വില്‍പന ആരംഭിച്ചതാണ് റോസിലിയുടെ ഭര്‍ത്താവ് വര്‍ഗീസ്. റോസിലി ഏറെ വര്‍ഷമായി വിമാനത്താവള പരിസരത്ത് തട്ടുകട നടത്തുകയായിരുന്നു. ഇരുവര്‍ക്കും വയ്യാതായതോടെ തട്ടുകട നിര്‍ത്തി, പിന്നീട് ലോട്ടറി വില്‍പന മാത്രമായി.

1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജന്‍സി കമ്മിഷന്‍. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടില്‍ മകനുമൊത്താണ് താമസം. 5 സെന്റ് സ്ഥലം വാങ്ങി വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.

Leave A Comment