ജില്ലാ വാർത്ത

എറണാകുളത്ത് നിന്ന് കാണാതായ 14 വയസുള്ള ആൺകുട്ടിയേയും 15 വയസുള്ള പെൺകുട്ടിയേയും കണ്ടെത്തി

തിരുവനന്തപുരം: എറണാകുളം പറവൂരിൽ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ കൊച്ചിയിൽ നിന്നും കാണാതായത്. 14 വയസ്സുള്ള ആൺകുട്ടിയെയും 15 വയസുള്ള പെൺകുട്ടിയെയുമായിരുന്നു കാണാതായത്.

ഇവരെ കണ്ടെത്താനായി എറണാകുളത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സി ഡബ്ല്യു സിയുടെ നേതൃത്വത്തിലെ സെർച്ച് ഡ്രൈവിനിടെ കുട്ടികളെ വർക്കലയിൽ നിന്ന് കണ്ടെത്തിയത്. നിലവിൽ കുട്ടികൾ പൂജപ്പുരയിലെ സി ഡബ്ല്യു സി ഓഫീസിലുണ്ട്. വിദ്യാർഥികളെ കണ്ടു കിട്ടിയ വിവരം  കുട്ടികളുടെ മാതാപിതാക്കളെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്.

Leave A Comment