ജില്ലാ വാർത്ത

തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തൃശ്ശൂർ : കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. തൃശ്ശൂർ പുത്തൻ റോഡ്  സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂരിൽ തന്നെ, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.

 പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് (35) ആണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave A Comment