ജില്ലാ വാർത്ത

ലോറിയില്‍ കടത്തിയ 80 കിലോ കഞ്ചാവുമായി അച്ഛനും മകനുമടക്കം നാലുപേർ പിടിയിൽ

കൊച്ചി :കലൂരില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വന്ന എണ്‍പത് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പന്‍, മകന്‍ അരുണ്‍, അബിന്‍, കോടിക്കുളം സ്വദേശി ബിബിന്‍ എന്നിവരാണ് പിടിയിലായത്.

 എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടിയിലാവര്‍ എക്‌സൈസിനോട് പറഞ്ഞിരിക്കുന്നത്

Leave A Comment