വാളയാർ സമത്തിന് ഐക്യദാർഢ്യവുമായി കെ പി എം എസ്
പാലക്കാട് : വാളയാറിൽ കൊല ചെയ്യപ്പെട്ട മൂത്ത പെൺകുട്ടിയുടെ 18-ാം ജൻമവാർഷിക ദിനത്തിൽ വാളയാർ നീതി സമരസമിതി സംഘടിപ്പിച്ച സത്യഗ്രഹം സാമൂഹ്യ പ്രവർത്തക ഡോ.പി.ഗീത ഉത്ഘാടനം ചെയ്തു.മുൻ മന്ത്രി വി.സി.കബീർ മുഖ്യ പ്രഭാഷണം നടത്തി.
വിളയോടി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എം.എസ്. സംസ്ഥാന പ്രസിഡൻറ് ഡോ. പി.പി. വാവ , ജനറൽ സെക്രട്ടറി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ സംസ്ഥാന ഭാരവാഹികളായ സി.എ.ശിവൻ, കെ.എ. തങ്കപ്പൻ, ലോചനൻ അമ്പാട്ട്, പി.വി.രാജു എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
സമരസമിതി നേതാക്കളായ വി.എം.മാർസൻ, സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.
Leave A Comment