ജില്ലാ വാർത്ത

തൂ​ഫാ​നു തു​ട​ക്ക​മി​ട്ട് സി​റ്റി പോ​ലീ​സ്; തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന

തൃ​ശൂ​ർ: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ക​ർ​മ​പ​ദ്ധ​തി​യാ​യ തൂ​ഫാ​ൻ - ദി ​നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ടി​നു തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് തു​ട​ക്ക​മി​ട്ടു. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഒ​രേ​സ​മ​യം ആ​രം​ഭി​ച്ച ക​ന​ത്ത പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ലെ ആ​ദ്യ റെ​യ്ഡ് തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച് ആ​റു​വ​രെ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ അ​ന്യ​സം​സ്ഥാ​ന ട്രെ​യി​നു​ക​ളി​ലെ​ത്തി​യ​വ​രെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​ഷി​ബു​വി​ന്‍റെ നേ​രി​ട്ടു​ള്ള നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്തി​നോ​ടൊ​പ്പം ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ഈ​സ്റ്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രീ​ന്ദ്ര​നോ​ടൊ​പ്പം തൃ​ശൂ​ർ സ​ബ് ഡി​വി​ഷ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ, ഡോ​ഗ് സ്ക്വാ​ഡ്, ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വി​വി​ധ ല​ഹ​രി​ക​ട​ത്തു​കേ​സു​ക​ളി​ൽ​നി​ന്നാ​യി നേ​ര​ത്തേ പി​ടി​കൂ​ടി​യ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ന​ശി​പ്പി​ക്ക​ൽ ഇ​ന്നു രാ​വി​ലെ 11നു ​ന​ട​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Leave A Comment