എൻ.ഡി.ആർ.എഫ് സേന എറണാകുളം ജില്ലയിലെത്തി
കൊച്ചി : മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ (എൻ.ഡി.ആർ.എഫ്) ജില്ലയിലെത്തി. ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയൻ കമാണ്ടർ വി. രാം ബാബുവിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘത്തെയാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്.
കളക്ടറേറ്റിലെത്തിയ സേനാംഗങ്ങൾ ജില്ല കളക്ടർ ഡോ. രേണു രാജുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ക്യാമ്പ് ചെയ്യുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ ആവശ്യ ഘട്ടങ്ങളിൽ ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ സ്ഥലങ്ങളിൽ വിനിയോഗിക്കും.
Leave A Comment