പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്‌ളൂയിസ് തുറന്നു : ജാഗ്രതാ നിർദേശം
തൃശൂർ : പൊരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ്(സ്ലൂയിസ് നമ്പർ 2)രാവിലെ 7.30 ന് തുറന്നു. പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂടിയ സാഹചര്യത്തിലാണ് തുറന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. അതേസമയം, പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണം.
Leave A Comment