മറ്റത്തൂരിലെ കൂറുമാറ്റം; വിമതർ റോജി എം. ജോണുമായി ചർച്ച നടത്തി
കൊടകര: കോൺഗ്രസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോർത്ത മറ്റത്തൂരിലെ വിമതർ റോജി എം. ജോൺ എംഎൽഎയുമായി ചർച്ച നടത്തി. തങ്ങൾ പാർട്ടിക്കൊപ്പം ഉറച്ചു നിൽക്കും. എട്ടു പേരിൽ ഒരാൾ പോലും ബിജെപിയിൽ ചേർന്നിട്ടില്ല.
പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് പാർട്ടി പറഞ്ഞാൽ അനുസരിക്കും. ബിജെപിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിമത അംഗങ്ങള്‍ അറിയിച്ചു. കെപിസിസിയുടെ നിർദേശ പ്രകാരമാണ് വിമതരുമായി റോജി ചർച്ച നടത്തിയത്.
സിപിഎമ്മിനെതിരെ പ്രാദേശികമായി നടത്തിയ രാഷ്ട്രീയ നീക്കം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും കോൺഗ്രസ് പുറത്താക്കിയ ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രനും സംഘവും പറഞ്ഞു.
Leave A Comment