ജില്ലാ വാർത്ത

തൃശൂർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ചു ന​ഗ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി സി​റ്റി ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ്. ന​ഗ​ര​ത്തി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​ത്തി​ര​ക്കും യാ​ത്രാ​ക്ലേ​ശ​വും പ​രി​ഹ​രി​ക്കാ​ൻ ഈ​സ്റ്റ്ഫോ​ർ​ട്ട്, മു​ണ്ടു​പാ​ലം മേ​ഖ​ല​ക​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച​തി​നൊ​പ്പം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വ​ണ്‍​വേ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും പു​തി​യ ലെ​യ്ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ലൂ​ർ​ദ് പ​ള്ളി സ്റ്റോ​പ്പ് മാ​റ്റി: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ൾ ഇ​നി​മു​ത​ൽ ലൂ​ർ​ദ് പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തു​ള്ള നി​ല​വി​ലെ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​ൻ പാ​ടി​ല്ല. കി​ഴ​ക്കും​പാ​ട്ടു​ക​ര റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി, ഈ ​സ്റ്റോ​പ്പ് 100 മീ​റ്റ​ർ മു​ന്നോ​ട്ടു​മാ​റ്റി ഹോ​ണ​സ്റ്റ് ബേ​ക്ക​റി​ക്കു മു​ൻ​വ​ശ​ത്തു പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച സ്റ്റോ​പ്പി​ലേ​ക്കു മാ​റ്റി.

മു​ണ്ടു​പാ​ലം ജം​ഗ്ഷ​ൻ നി​യ​ന്ത്ര​ണം: കാ​ട്ടൂ​ക്കാ​ര​ൻ ജം​ഗ്ഷ​നി​ൽ​നി​ന്ന് എ​റ​ണാ​കു​ളം റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ മു​ണ്ടു​പാ​ലം ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞു​ള്ള സ്റ്റോ​പ്പി​ൽ ആ​ളു​ക​ളെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ല. ഈ ​ബ​സു​ക​ൾ ജം​ഗ്ഷ​നു തൊ​ട്ടു​മു​ന്പു​ള്ള അ​സ​റ്റ് ആ​ങ്ക​റേ​ജ് ഫ്ളാ​റ്റി​നു മു​ൻ​വ​ശ​ത്തു​മാ​ത്ര​മേ നി​ർ​ത്താ​വൂ. ന​ഗ​ര​ത്തി​ലെ താ​ഴെ​പ്പ​റ​യു​ന്ന റോ​ഡു​ക​ളി​ലെ വ​ണ്‍​വേ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഹൈ​റോ​ഡ് (സ്വ​രാ​ജ് റൗ​ണ്ട് മു​ത​ൽ ക​ണ്‍​ട്രോ​ൾ റൂം ​ജം​ഗ്ഷ​ൻ​വ​രെ), സാ​ഹി​ത്യ അ​ക്കാ​ദ​മി, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് റോ​ഡ്, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജം​ഗ്ഷ​ൻ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ജം​ഗ്ഷ​ൻ, ബെ​ന്ന​റ്റ് റോ​ഡ്, പാ​ല​യ്ക്ക​ല​ങ്ങാ​ടി (മോ​ർ​ച്ച​റി), ഹൈ​റോ​ഡ്, എ​സ്എ​ൻ​എ ജം​ഗ്ഷ​ൻ, കി​ഴ​ക്കും​പാ​ട്ടു​ക​ര റോ​ഡ്, പ​ടി​ഞ്ഞാ​റെ​കോ​ട്ട ശ​ങ്ക​ര​യ്യ​ർ റോ​ഡ് ജം​ഗ്ഷ​ൻ, അ​ച്യു​ത​മേ​നോ​ൻ പാ​ർ​ക്ക് ശ​ങ്ക​ര​യ്യ​ർ റോ​ഡ് ജം​ഗ്ഷ​ൻ, പ​ള്ള​ത്ത് റോ​ഡ് (പൂ​ത്തോ​ൾ ചി​ന്താ​മ​ണി പ്രി​ന്‍റേ​ഴ്സി​നു മു​ൻ​വ​ശം), ചെ​ന്പൂ​ക്കാ​വ് രാ​മ​നി​ല​യം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ റോ​ഡ്, ക​രു​ണാ​ക​ര​ൻ ന​ന്പ്യാ​ർ റോ​ഡ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡി​ൽ​നി​ന്ന് പാ​ല​യ്ക്ക​ല​ങ്ങാ​ടി (മോ​ർ​ച്ച​റി) റോ​ഡി​ലേ​ക്കും, തി​രു​വ​ന്പാ​ടി ഭാ​ഗ​ത്തു​നി​ന്നു നേ​രി​ട്ടു പാ​ട്ടു​രാ​യ്ക്ക​ൽ ജം​ഗ്ഷ​ൻ​വ​ഴി ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി റോ​ഡു​ക​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. ഈ ​വാ​ഹ​ന​ങ്ങ​ൾ പാ​ട്ടു​രാ​യ്ക്ക​ൽ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ വേ​ണം ഷൊ​ർ​ണൂ​ർ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ.

Leave A Comment