പാണഞ്ചേരിയിൽ വീണ്ടും ഭൂമികുലുക്കം, പരിഭ്രാന്തിയിൽ നാട്ടുകാർ
തൃശൂർ: പാണഞ്ചേരിയിൽ ഭൂചലന ആശങ്ക ഉയർത്തി വീണ്ടും ഭൂമിക്കടിയിൽനിന്നു പ്രകമ്പനവും ഇടിമുഴക്കത്തിനു സമാനമായ ശബ്ദവും. ഇന്നലെ രാത്രി 11:20നാണ് ശക്തമായ മുഴക്കവും ഭൂമികുലുക്കവും അനുഭവപ്പെട്ടത്.
പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, ചെന്നായ്പ്പാറ, കണ്ണാറ, പട്ടിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമികുലുക്കം നേരിട്ടു. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ച മുമ്പ് പീച്ചിയിലും അടുത്തുള്ള തെക്കേക്കുളം, ചെന്നായ്പാറ, താമരവെള്ളച്ചാൽ പ്രദേശങ്ങളിലും ഭൂമിക്കടിയിൽനിന്നു പ്രകന്പനം അനുഭവപ്പെട്ടിരുന്നു.
ഭൂചലനത്തിനു സമാനമായ പ്രകമ്പനമാണ് ഉണ്ടായത്. ഭൂമിക്കടിയിൽനിന്നു വലിയ ശബ്ദമുണ്ടാകുകയും വീടുകളുടെ വാതിലുകൾക്കും ജനലുകൾക്കും പ്രകന്പനം ഉണ്ടാകുകയും ചെയ്തിരുന്നു.
ഭൂചലനം പരിശോധിക്കാനും മുൻകരുതൽ നൽകാനും അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്നു നാട്ടുകാർ പരാതിപ്പെട്ടു. ഭൂചലനവും മുഴക്കവും തുടർച്ചയാകുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Leave A Comment