കേരളം

സതീശൻ 'മേനോൻ' ആയത് കേവലം യാ​ദൃ​ച്ഛി​ക​ത​യല്ല: ആ​ർ. ബി​ന്ദു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ആ​ർ. ബി​ന്ദു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് വ​രെ വെ​റും ‘വി.​ഡി. സ​തീ​ശ​ൻ’ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ ‘വ​ട​ശ്ശേ​രി ദാ​മോ​ദ​ര​ൻ മേ​നോ​ൻ സ​തീ​ശ​ൻ’ എ​ന്ന് വാ​യി​ച്ച​ത് കേ​വ​ല​മൊ​രു യാ​ദൃ​ച്ഛി​ക​ത​യ​ല്ലെ​ന്നും ബി​ന്ദു വി​മ​ർ​ശി​ച്ചു.

എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്ത് പാ​രി​യാ​ത്തു​കാ​വ് ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ത്ത​രം ജാ​തി-​സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ ഈ ​ഭ​ര​ണ​കാ​ല​ത്ത് ഉ​ട​നീ​ളം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പൂ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഒ​ന്നാ​മ​താ​യി പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും പോ​ലീ​സ് ന​ട​പ​ടി​യെ​യും അ​വ​ർ അ​പ​ല​പി​ച്ചു. കു​ടി​യി​റ​ക്ക​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെന്നും പ്ര​ദേ​ശ​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ​ക​വ​ചം തീ​ർ​ത്ത് പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Leave A Comment