'കുടുംബശ്രീയുടെ കൂട്ട്'; പെരുമാറ്റച്ചട്ട ലംഘനത്തിന് തോമസ് ഐസക്കിന് താക്കീത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത് എന്നാണ് താക്കീത്.
യുഡിഎഫിന്‍റെ പരാതിയിൽ തോമസ് ഐസക്കിന്‍റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടി. അതേസമയം ഇന്ന് കളക്ട്രേറ്റിലെത്തി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ ആണ് കെട്ടിവയ്ക്കാൻ തുക നൽകിയിരിക്കുന്നത്.
Leave A Comment