തൊണ്ടിമുതൽകേസ്; ആന്റണി രാജുവിന് തടവുശിക്ഷ
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തടവുശിക്ഷ.
വ്യാജരേഖ ചമയ്ക്കൽ കേസിൽ രണ്ട് വർഷം തടവും തെളിവുനശിപ്പിക്കൽ കേസിൽ മൂന്ന് വർഷം തടവും കോടതി വിധിച്ചു. നെടുമങ്ങാട് കോടതിയുടേതാണ് വിധി.
അതേസമയം തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. താൻ നിരപരാധിയാണ്. രാഷ്ട്രീയ പ്രേരിതമായ കേസാണിത്.
കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്.
ഇതിനു പിന്നിൽ രാഷ്ട്രീയ കളികളുണ്ടെന്നും എംഎൽഎ പറഞ്ഞു.
ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ മാറ്റംവരുത്തിയ കേസിൽ ആന്റണി രാജുവും മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Leave A Comment