കേരളം

രാഷ്ട്രീയ പാർട്ടികളോടു സമദൂരം, ശബരിമലയിൽ ശരിദൂരം: സുകുമാരൻ നായർ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. എ​ൻ​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​മി​ല്ല എ​ന്നും രാ​ഷ്‌​ട്രീ​യ​ത്തോ​ടു വെ​റു​പ്പി​ല്ല എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും വെ​റു​പ്പി​ല്ലെ​ന്നും എ​ന്നും എ​ല്ലാം സ​മ​ദൂ​ര​മാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ്ര​തി​ക​രി​ച്ചു. ശ​രി​ദൂ​രം എ​ന്ന നി​ല​പാ​ട് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ ശ​രി​ദൂ​രം എ​ന്ന നി​ല​പാ​ടി​ൽ ഇ​തി​ന​കം രാ​ഷ്‌​ട്രീ​യ​മാ​യി കൂ​ട്ടി​കു​ഴ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ താ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്, അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave A Comment