കേരളം

കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കും; ആവർത്തിച്ച് സർക്കാർ നിയമസഭയിൽ

തി​രു​വ​ന​ന്ത​പു​രം: കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയിലും ആവർത്തിച്ച് സർക്കാർ. ഇതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ ആവർത്തിച്ചത്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പദ്ധതി അത്യാവശ്യമാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മറ്റു സംസ്ഥാനങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തിൽ അതിവേഗ ട്രെയിനുകൾ നൽകുന്നില്ല. ധനമന്ത്രി പറഞ്ഞു.

Leave A Comment