കേരളം

ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞു; രണ്ടാം പീഡനക്കേസിൽ രാഹുൽ ജാമ്യഹർജി നൽകി

തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ പീഡനക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി.

തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.

Leave A Comment