നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ച് യുവാവ് മരിച്ചു
അങ്കമാലി: നെല്ലായി തുപ്പാൻ കാവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ച് യുവാവ് മരിച്ചു . അങ്കമാലി പീച്ചാനിക്കാട് മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ വർക്കി മകൻ നിധിൻ (31) ആണ് മരിച്ചത്. നിധിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൂന്ന് ബൈക്കുകകളിലായി സുഹൃത്തുക്കളായ ആറ് പേർ കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. കൂടെയുണ്ടാടെ സുഹൃത്തിന് കാലിന് നിസാര പരുക്കേറ്റു. നിധിൻ അങ്കമാലി എൽ എഫ് ആശുപത്രിയിലെ പ്ലംബിങ് ജോലിക്കാരനാണ്.
Leave A Comment