ടോറസ് ലോറിയിടിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
പറവൂർ: പറവൂരിന് സമീപം തുരുത്തിപ്പുറത്ത് ടോറസ് ലോറിയിടിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
ശ്രീനാരായണപുരം ആമണ്ടൂർ തോട്ടുങ്ങൽ കണ്ണെഴുത്ത് മുഹമ്മദ് യൂസഫ് (45) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മുഹമ്മദ് യൂസഫ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണമടയുകയായിരുന്നു.
Leave A Comment