നാടിന് അഭിമാനമായി ഡോ. കവിത ജോസഫ്
മാള: ഡോ. കവിത ജോസഫ് അമേരിക്കയിലെ സിനസിനാറ്റിയുടെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസിലെ മെറ്റീരിയൽസ് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഡോക്ടറേറ്റ് നേടി. ലോകമാകെ നടന്നുവരുന്ന അതി നൂതനമായ ഗ്രാഫിൻ ഉപയോഗിച്ച് ഊർജോൽപാദനം, ഡ്രിങ്കിങ് വാട്ടർ ഹെവി മെറ്റൽ സെൻസിങ് എന്നീ മേഖലയിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് . നാഷണൽ സയൻസ് ഫൗണ്ടേഷന്റെ ഗ്രാന്റോടുകൂടിയാണ് പഠനം പൂർത്തിയാക്കിയത്. പ്രൊഫ :വെസ്ലിൻ ഷാനോവിന്റെ നേതൃത്വത്തിലുള്ള നാനോ വേൾഡ് ലാബിൽ നിന്നുള്ള റിസർച്ച് ഗ്രൂപ്പിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ ഗവേഷണ കൃതികൾ പ്രസിദ്ധീകരിച്ച റെക്കോർഡ് നേട്ടവും ഡോ.കവിത സ്വന്തമാക്കിയിട്ടുണ്ട്.
നാസയുടെ ഇലക്ട്രിഫൈഡ് എയർക്രാഫ്റ്റ് പ്രൊപ്പൽഷൻ എന്ന സംരംഭത്തിലും സജീവ പങ്കാളിയായിരുന്നു. ഡോ. കവിതയുടെ നേതൃത്വത്തിൽ ജേർണൽ ഓഫ് കാർബണിൽ നാസ ശാസ്ത്രജ്ഞർക്കൊപ്പം പ്രസിദ്ധീകരിച്ച ഗവേഷണ കൃതി ഇതിന്റെ ഭാഗമാണ്. കൂഴൂർ കാക്കുളിശ്ശേരി മുളയ്ക്കാംപ്പിള്ളി പരേതനായ ജോസഫിന്റെയും അൽഫോൻസയുടെയും മകളായ കവിത കളമശ്ശേരി അറക്കൽ ജയിംസിന്‍റെ ഭാര്യയാണ്.
Leave A Comment