ചേറ്റുവ അഴിമുഖത്ത് തിരയിൽ പെട്ട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു; മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
തൃശ്ശൂര്‍: ചേറ്റുവ അഴിമുഖത്ത് തിരയിൽ പെട്ട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന 4 മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. വിഷ്ണുമായ എന്ന ഫൈബർ വഞ്ചിയാണ് തിരയിൽപെട്ട് മുങ്ങിയത്. വഞ്ചിയിൽ ഉണ്ടായിരുന്ന നാല് പേരെയും മറ്റു മത്സ്യ തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.നാട്ടിക ബീച്ച് സ്വദേശി ബിജു , വാടാനപ്പള്ളി സ്വദേശി സുബ്രമണ്യൻ , തമ്പാൻ കടവ് സ്വദേശി ഗിരിഷ് , തളിക്കുളം നമ്പിക്കടവ് സ്വദേശി അശോകൻ എന്നിവരാണ് വഞ്ചിയിലുണ്ടായിരുന്നത്. പരിക്കേറ്റ അശോകനെ എങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരെ പ്രഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തില്‍ വള്ളവും എഞ്ചിനും വലയും കടലിൽ മുങ്ങിപ്പോയി.
Leave A Comment