കാണാതായ വീട്ടമ്മയുടെ മൃതദേഹം അന്നമനട പുഴയോരത്ത് കണ്ടെത്തി
ചാലക്കുടി: പരിയാരത്ത് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം അന്നമനട പുഴയോരത്ത് കണ്ടെത്തി . പരിയാരം മൂഴിക്കകടവ് പാറക്ക വീട്ടിൽ സുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതലാണ് സുജയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് മകൾ ചാലക്കുടി പോലീസിൽ പരാതി നൽകിയിരുന്നു.പോലിസ് അന്വേഷണം നടത്തി വരികെയാണ് അന്നമനട പുഴയോരത്ത് നാട്ടുകാർ സുജയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാള ഫയർ ഫോഴ്സും മാള പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Leave A Comment