പ്രാദേശികം

പുഴയില്‍ കുളിക്കാനിറങ്ങിയ യൂവാവ് മുങ്ങി മരിച്ചു

അന്നമനട: ചാലക്കുടി പുഴയിലെ അമ്പല കടവില്‍ കുളിക്കാനിറങ്ങിയ യൂവാവ് മുങ്ങി മരിച്ചു. പാറക്കടവ് വിളക്കുപുറത്ത് രാമചന്ദ്രന്റെ മകന്‍ രാജേഷ് 39 ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കുളിക്കാനായി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് സുചന. മാളയില്‍ നിന്നും അഗ്നിശമന സേനയെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം മാള താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave A Comment