പ്രാദേശികം

അതിരപ്പിള്ളിയിൽ കുട്ടിയാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തി

അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിലെ പതിനഞ്ചാം ബ്ലോക്കിലെ എണ്ണ പന തോട്ടത്തിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. മസ്തകത്തിൽ മുറിവേറ്റ നിലയിലാണ്. രാവിലെ തോട്ടത്തിലെത്തിയ തോട്ടം തൊഴിലാളികളാണ് ആനയുടെ ജഡം കണ്ടെത്തിയത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 

ഏകദേശം ഒരു വയസ്സോളം പ്രായമുണ്ട്. ആനയുടെ മസ്തകത്തിലും ശരീര ഭാഗങ്ങളിലും മുറിവുള്ളതിനാൽ വന്യ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടതാവാനാണ് സാധ്യത എന്നാണ് പ്രധമിക വിവരം. സമീപത്ത്  കാട്ടാനക്കൂട്ടം നിലയിപ്പിച്ചതിനാൽ കൂടുതൽ പരിശോധന നടത്താനായിട്ടില്ല.

Leave A Comment