പ്രാദേശികം

പെരിഞ്ഞനം പൊന്മാനിക്കുടത്ത് പുഴയിൽ വീണ ബൈക്ക് യാത്രക്കാരനായി തെരച്ചിൽ തുടരുന്നു

പെരിഞ്ഞനം: പൊന്മാനിക്കുടത്ത് പുഴയിൽ വീണ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ തുടരുന്നു. ഇരിങ്ങാലക്കുട ഫയർഫോഴ്സും, ചാലക്കുടിയിൽ നിന്നുള്ള സ്കൂബ ടീമുമാണ് കനോലി കനാലിൽ തിരച്ചിൽ നടത്തുന്നത്. പൊന്മാനിക്കുടം പുന്നക്കത്തറ ബാബുരാജിന്റെ മകൻ അഖിൽ രാജ് (19) നെയാണ് പുഴയിൽ കാണാതായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. 

അഖിൽ രാജ് ബൈക്ക് ഓടിച്ച് വന്ന് നേരെ പൊന്മാനിക്കുടം കടവിൽ കനോലി കനാലിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. ഇന്നലെ രാത്രി തന്നെ ഫയർഫോഴ്സ് എത്തി പുഴയിൽ നിന്നും ബൈക്ക് കണ്ടെത്തിയിരുന്നു. കയ്പമംഗലം പോലീസും സ്ഥലത്തുണ്ട്.

Leave A Comment